എനിക്ക് സ്വന്തമായി എഴുതാന്‍ കഴിവുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.എങ്കിലും മറ്റൊരു ബ്ലോഗ് കണ്ടിട്ടാണ് എനിക്കും കഴിയുമെന്നു ആത്മവിശ്വാസം ലഭിച്ചത് .
Translate
Saturday, March 2, 2013
പിറന്നാള്‍ ദിവസം
അലാറം
ക്ലോക്കിന്റെ ശബ്ദം കേട്ടാണ് ഞാന്‍ കണ്ണുതുറന്നത് ,ഉറക്കം വിട്ടു
മാറാത്തതിനാല്‍ തലയണയും കെട്ടിപിടിച് ഞാന്‍ കുറച്ച് കൂടെ കിടന്നു.
ഇന്നെന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമാണ് അതെന്താണെന്ന് ഞാന്‍
പറയാം അതിനു മുന്‍പ് ഞാന്‍ എന്നെ കുറിച്ച് പറയാം .
ഞാന്‍ അമൃത ,പപ്പയും മമ്മിയും എന്നെ ചിക്കു എന്ന് വിളിക്കും ,എന്റെ
ഏറ്റവും അടുത്ത കൂട്ടുകാരികളും അങ്ങനാ വിളിക്കാറ് .നേരത്തെ പറഞ്ഞില്ലേ
ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ടെന്നു , ഇന്ന് എന്റെ ബര്‍ത്ത് ഡേ
ആണ് .പപ്പാ എനിക്കായ് വാങ്ങിയ ബര്‍ത്ത് ഡേ ഗിഫ്റ്റ് എന്താണെന്നറിയാനുള്ള
ആകാംഷയിലാണ് ഞാനിന്നു അതുകൊണ്ടായിരിക്കണം ഇന്നലെ ശരിക്കും ഉറങ്ങാന്‍
കഴിയാഞ്ഞത് .വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് ഞാന്‍ വീണ്ടും കണ്ണ്
തുറന്നു,പപ്പയായിരിക്കും സര്‍പ്രൈസ് !!!!!
"ചിക്കൂ
എഴുനേല്ക്ക്,ഇന്നെങ്കിലും നേരത്തെ എണീട്ടുടെ നിനക്ക്".അതെന്റെ മമ്മിയാണ്
"ദാ എന്നീട്ടു മമ്മീ " ഞാനും കരുതി പപ്പാ ഇത്ര നേരത്തെ എഴുനെല്കാനൊ ?
പപ്പയും എന്നെപോലാ രാവിലെ എഴുനെല്കാന് ഭയങ്കര മടിയാ ."ഞാന്‍ ഫ്രഷ്
ആയിട്ട് വരാം മമ്മി ",പല്ലുതേക്കാനായി ബ്രെഷ് എടുത്തു പേസ്റ്റ്
തീര്‍ത്തിരിക്കുന്നു "ഇന്ന് പല്ല് തേക്കാതെ ഇരിക്കേണ്ടിവരുമോ ."മമ്മീ
പേസ്റ്റ് തീര്‍ന്നു","നീ പപ്പായുടെ പേസ്റ്റ് എടുത്തോളു"ശരി മമ്മീ",
ഞാന്‍ ഫ്രഷ് ആയി വന്നു ,സാരിയാണ് ഇന്നത്തെ എന്റെ വേഷം
.മമ്മി എനിക്കായി ഇന്നലെ വാങ്ങിയതാണ് ,ആദ്യമായാണ് ഞാന്‍ സാരി ഉടുക്കാന്‍
പോണത് .അതുകൊണ്ട് തന്നെ എനിക്ക് തനിയെ ഉടുക്കാന്‍ കഴിഞ്ഞില്ല,ഞാന്‍ മമ്മിയെ
വിളിച്ചു "മമ്മീ ഹെല്പ് മി ","ദാ വരുന്നു ചിക്കൂ ,ഇന്ന് ഞാന്‍ സഹായിക്കാം
പിന്നെ നീ തനിയെ ചെയ്തോളണം .സാരി ഉടുപ്പിച്ച ശേഷം മമ്മി പറഞ്ഞു "നീ ആളാകെ
മാറിയല്ലോ?" ഞാന്‍ ചിരിച്ചു."മമ്മീടെ ഫോണ്‍ എവിടെ?ശ്രുതിയെയും അന്ജുവിനെയും
വിളിക്കണം ,അമ്പലത്തില്‍ പോവണ്ടേ?" (ശ്രുതിയും അഞ്ജുവും എന്റെ അടുത്ത
ഫ്രണ്ട്സ് ആണ് ,പിന്നെ എനിക്ക് സ്വന്തമായി ഒരു മൊബൈല്‍ ഇല്ല,സമയമാവുമ്പോള്‍
വാങ്ങിത്തരാം എന്ന് പറയും ,ഇതിനൊക്കെ അങ്ങനെ പ്രത്യേക സമയമുണ്ടോ?)."അത്
ഞാന്‍ നേരത്തെ പറഞ്ഞു അവര്‍ ഇപ്പോ വരും ".അപ്പോഴേക്കും കാളിംഗ് ബെല്‍
മുഴങ്ങി ."അവെരെത്തി മമ്മീ ഞാന്‍ പോയി വരാം","ശരി ചിക്കൂ".എന്നെ കണ്ടതും
അഞ്ജുവിന്റെ കമന്റ് "നീയങ്ങു സുന്ദരിയായല്ലോ? ഇന്ന് കുളിച്ചല്ലേ ?","പോടീ
പോടീ ആഴ്ചയില്‍ ഒരു ദിവസം കുളിക്കുന്ന നിന്നെക്കാള്‍ ഭേതമാ " ശ്രുതി
പൊട്ടിച്ചിരിച്ചു ."വാ പോകാം ".
അമ്പലത്തില്‍ പോയി
വന്നപ്പോഴേക്കും അങ്കിളും ആന്റിയും എല്ലാം എത്തിയിട്ടുണ്ട് ,എന്നെ
കണ്ടയുടനെ അങ്കിള്‍ ഓടിവന്നു "അമ്പടീ നീയങ്ങു വളര്‍ന്നു
വലുതായല്ലോ?","പിന്നെ ഞാനിപ്പോഴും ആ 6 വയസ്സുകാരിയാണോ? എപ്പോഴെങ്കിലും
ഇങ്ങോട്ട് വരണം അല്ലേല്‍ ഇങ്ങനാ..."ശ്രുതി അഞ്ചു വാ നമുക്ക് ബ്രേക്ക്
ഫാസ്റ്റ് കഴിക്കാം. "ചിക്കൂ നിനക്ക് എന്റെ ഗിഫ്റ്റ് വേണ്ടേ?" അങ്കിള്‍
ചോദിച്ചു. "ആ വേണം എവിടെ?", "ദാ" ഒരു ഉഗ്രന്‍ മൊബൈല്‍ ഫോണ്‍. എനിക്ക്
സന്തോഷമായി,എപ്പോഴാണ് ആ സമയമായതല്ലേ?. "താങ്ക് യു അങ്കിള്‍ ".ബ്രേക്ക്
ഫാസ്റ്റ് കഴിച്ച് ഞാന്‍ കിച്ചെനില്‍ ചെന്നു . "എന്താ ചിക്കൂ ഇവിടെ ,
വഴിതെറ്റി വന്നതാണോ?" ആന്റി ചോദിച്ചു. "പോ ആന്റി ,ഇന്നെനിക്ക് വയ്യാഞ്ഞിട്ട
".മമ്മിയും ചിരിച്ചു. സത്യത്തില്‍ ഞാന്‍ എല്ലാരേയും പോലെ കിച്ചണില്‍
കയറാറില്ല ,എല്ലാം മമ്മിയാ ചെയ്യാറ് .ഇന്ന് ചിക്കനും മട്ടനും ഒക്കെയുണ്ട്
വൈകിട്ടാണ് സെലിബ്രേഷന്.
ഉച്ചക്ക് ലഞ്ച് എല്ലാം
കഴിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു ,മമ്മിയും ആന്റിയും എല്ലാം അപ്പോഴും
കിച്ചെനിലാണ് വൈകിട്ടതെക്കുള്ളത് പ്രിപെയര്‍ ചെയ്യുകയാ .അങ്ങനെ
വൈകുന്നേരമായി ,പപ്പയുടെ കുറച്ച് ഫ്രണ്ട്സും പിന്നെ എന്റെ അയല്‍ക്കാരും
വന്നിട്ടുണ്ട് ,കുറെ ഗിഫ്റ്റ് കിട്ടി.കേക്ക് മുറിക്കാന്‍ തയ്യാറായി ,
മെഴുകുതിരി ഊതി കെടുത്തി ഞാന്‍ കേക്ക് മുറിച്ചു.ആദ്യം പപ്പയ്ക് കൊടുത്തു
പിന്നെ മമ്മിക്കും .പപ്പാ എനിക്കുള്ള ഗിഫ്റ്റ് എടുത്തു "ഇതാ മോളു
നിനക്കുള്ള ഗിഫ്റ്റ് ലാപ്ടോപ് " . ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. "ഓ
മൈ സ്വീറ്റ് പപ്പാ ,ഉമ്മാ " ."മുഴുവന്‍ സമയവും ഇതിനു മുന്നിലിരുന്ന്
പഠിത്തത്തില്‍ ഉഴപ്പെരുത് ", "ഇല്ല പപ്പാ ". ഞാന്‍ സന്തോഷത്തോടെ മുകളി
മുറിയിലെത്തി കൂടെ അഞ്ജുവും ശ്രുതിയും. ഞാന്‍ ലാപ്ടോപ് ഓപ്പണ്‍ ചെയ്തു
അപ്പോള്‍ ശ്രുതി പറഞ്ഞു,"ചിക്കൂ നാളെത്തന്നെ നീ ഫേസ് ബുക്ക് ക്രിയേറ്റ്
ചെയ്യണം. അപ്പൊ നമുക്ക് ചാറ്റ് ചെയ്യാന്‍ എളുപ്പമാ". "ആണോ ശ്രുതി , നാളെ
നമുക്ക് ഓപ്പണ്‍ ചെയ്യാം, നീ എന്നെ ഹെല്പ് ചെയ്താല്‍ മതി ട്ടോ "
ബര്‍ത്ത് ഡേ സെലിബ്രേഷന് എല്ലാം കഴിഞ്ഞു എല്ലാവരും പോയി.
ഞാന്‍ ഉറങ്ങാന്‍ കിടന്നു.അപ്പോള്‍ എന്റെ മനസ് ഒരു പുതിയ ലോകത്തെ
വരവേല്‍ക്കാന്‍ ഒരുങ്ങുകയായിരുന്നു. ഫേസ് ബുക്കിനെ.........
സ്നേഹപൂര്‍വ്വം ..ദിലു..
Friday, March 1, 2013
Thursday, February 28, 2013
രാവിലെ
ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടയിലാണ് ക്ലോക്കില്‍ നോക്കിയത് . സമയം
8.45 ആയിരിക്കുന്നു . പിന്നെ ഒട്ടും ആലോചിച്ചില്ല വേഗം ഓടി ബസ്
സ്റ്റോപ്പില്‍ എത്തി . "ദൈവമേ ഇന്നും കോളെജില്‍ എത്താന്‍ ലേറ്റ് ആകും .
അപ്പോഴേക്കും ബസ് വന്നു .പുറകില്‍ തിരക്ക് കാരണം കയറാന്‍ കഴിഞ്ഞില്ല .
അന്നാദ്യമായി മുന്‍പിലൂടെ ബസ്സില്‍ കയറി .ബസ്സിലെ കമ്പിയില്‍ പിടിച്
പുറകോട്ട് നടക്കാന്‍ വേണ്ടി തിരിഞ്ഞതും സൈഡ് സീറ്റില്‍ ഒരു മാലാഘയെ ഞാന്‍
കണ്ടത് . തലയില്‍ തുളസി കതിര് ചൂടിയ ആ മാലാഘയെ .ബസ് ഇളകുമ്പോള്‍ ഉണ്ടായ
കാറില്‍ അവളുടെ കാര്‍കൂന്തല്‍ മുഖത്ത് വന്നു വീഴുന്നു . അത് അവള്
മാറ്റികൊണ്ടിരിക്കുന്നു .താമര ഇതള്‍ പോലുള്ള അവളുടെ മിഴികള്‍ കാറ്റിനടെ
ശക്തിയില്‍ ഇടയ്ക്ക് അടയുന്നു .സൂര്യ കിരണം തഴുകുന്ന അവളുടെ മുഖം അതിന്ടെ
ആയിരം ഇരട്ടി പ്രതിഫലിപ്പിക്കുന്നു .
ഈ മാലഘയെ ഇത്ര വര്നിക്കനെ കഴിയുന്നുള്ളൂ ക്ഷമിക്കുക .
പെട്ടന്നോരാള്‍ "കുറച്ച് പുറകോട്ട് കയറി നിലക്ക് മോനെ ".ഞാന്‍ തിരിഞ്ഞു
നോക്കി കണ്ടെക്ടര്‍ ആയിരുന്നു.ബസ് ചാര്‍ജ് കൊടുത്ത് ഞാന്‍ പുറകോട്ടു
പോയി.അപ്പോഴും ഞാന്‍ മനസ്സില്‍ അറിയാതെ ചോദിച്ചു "ആരായിരിക്കും ആ മാലാഘ?.
ദൈവമേ ഇവളെന്റെ കോളജില്‍ ആയിരിക്കണേ."
ബസ് കോളജിനു മുന്നില്‍
നിര്‍ത്തി.ഞാന്‍ ഇറങ്ങി.പുറകോട്ടു നോക്കിയതും ഞാന്‍ ഞെട്ടി അവളും
ഇറങ്ങിയിരിക്കുന്നു .റോഡ് ക്രോസ് ചെയ്തു വേണം കോളജില്‍ എത്താന്‍ .റോഡിലെ
തിരക്ക് കാരണം ക്രോസ് ചെയ്യാന്‍ കഴിഞ്ഞില്ല.ഞാന്‍ റോഡില്‍ കയറി വാഹനം
നിര്‍ത്തിച്ചു എന്നിട്ട് അവളോട് പറഞ്ഞു "കടന്നോളൂ". അവള് എന്നെ നോക്കി
പുഞ്ചിരിച്ചു.രാവിലെ നല്ല വെയില് ആയിരുന്നെങ്കിലും എന്റെ മനസ്സില്‍ ഒരു മഴ
പെയ്തു.ക്ലാസ്സില്‍ ഇരിക്കുമ്പോഴും മനസ്സില്‍ അവളുടെ മുഖം
ആയിരുന്നു."എന്തായിരിക്കും ആ മാലാഘയുടെ പേര് ?".
ഓ ഞാന്‍ എന്നെ
പരിചയപെടുത്താന്‍ മറന്നു . എന്റെ പേര് കിരണ്‍ .മൂന്നാം വര്‍ഷ ബി.കോം
വിദ്യാര്‍ഥി .വീട്ടില്‍ ഒരു ചേച്ചി , അച്ഛന്, അമ്മ. ചേച്ചിയും എന്റെ
കോളജിലാണ് ,അച്ഛന് ബിസ്സിനസ്സും.ഇന്നു ചേച്ചി എന്നെ കാത്തു നില്‍ക്കാതെ
പോയത് കൊണ്ടാണ് ആ മാലാഘയെ കാണാന്‍ ഇടയായത് .അവളെ കണ്ടതുമുതല്‍ മനസ്സില്‍
ഒരു ചാഞ്ചാട്ടം. ഇതിനാണോ പ്രണയം എന്ന് പറയുന്നത്? അറിയില്ല. വീട്ടില്‍
എത്തി ഞാന്‍ ചേച്ചിയോട് കാര്യം പറഞ്ഞു.ചേച്ചി പറഞ്ഞു "നമുക്ക് ശരിയാക്കാം
കുട്ടാ." ഞാന്‍ ഒരു കാര്യം പറയട്ടെ ഒരു സഹോദരി ഉണ്ടെങ്കില്‍ അവരാണ് ഏറ്റവും
നല്ല സുഹൃത്ത് ,അമ്മ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യം പറയാവുന്നത്
സഹോദരിയോടാണ് .എനിക്ക് സ്നേഹവും സംരക്ഷണവും കൂടുതല്‍ തരുന്നത് എന്റെ
സഹോദരിയാണ് ,ചില കാര്യങ്ങള്‍ നമുക്ക് മാതാപിതാക്കളുമായി ഷെയര്‍ ചെയ്യാന്‍
പറ്റില്ല പക്ഷെ അത് സഹോദരിയോടു പറയാന്‍ കഴിയും.ഇപ്പോ എന്റെ സഹോദരിയെ
കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലായി കാണും.
പിറ്റേ ദിവസം ഞങ്ങള്‍
ഒരുമിച്ചാണ് ബസ് സ്റ്റോപ്പില്‍ എത്തിയത്.ബസ് വരുന്നു,ബസില്‍ തിരക്ക്
കുറവാണ് .എങ്കിലും ഞാന്‍ ആഗ്രഹിച്ചു ഈ ബസില്‍ അവള്
ഉണ്ടായിരുന്നെങ്കില്‍,ബസ് നിര്‍ത്തി ഞാന്‍ നോക്കിയപ്പോള്‍ ഇന്നലത്തെ അതേ
സീറ്റില്‍ അവള് ഞാന്‍ ചേച്ചിക്ക് കാണിച്ചു കൊടുത്തു,ചേച്ചി പറഞ്ഞു "നിന്റെ
സെലെക്ഷന്‍ ഉഗ്രന്‍ ,കോളേജില്‍ എത്തി.ഇന്റര്‍വെല്‍ സമയത്ത് ചേച്ചി വന്നു
എന്നോട് പറഞ്ഞു "അവള് 1st ഇയര്‍ ബി.കോം സ്ടുടെന്ടാണ്.പേര് പാര്‍വതി, ഞാന്‍
പറയണോ ഡാ ?","വേണ്ട ചേച്ചി ഞാന്‍ തന്നെ പറഞ്ഞോളാം " ഞാന്‍ പറഞ്ഞു.
ഉച്ചക്ക് ലഞ്ച് കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ പാറു ഒരു മരച്ചുവട്ടില്‍
ഇരിക്കുന്നത് കണ്ടു.(ഞാന്‍ പാറു എന്നാ വിളിക്കുക )അടുത്താരും ഇല്ല ,ഞാന്‍
മെല്ലെ അടുത്ത് ചെന്നു ,എന്നെ കണ്ടപ്പോള്‍ അവള് എഴുന്നേറ്റു പിന്നെ
പുഞ്ചിരിച്ചു ,"പാര്വത്യല്ലേ ,എന്റെ പേര് കിരണ്‍...." ഞാന്‍ പറഞ്ഞു
തീര്‍ക്കും മുന്‍പ് പാറു പറഞ്ഞു "എനിക്കറിയാം ഗായത്രി ചേച്ചിടെ
അനിയനല്ലേ?". ദൈവമേ ചേച്ചി എല്ലാം പറഞ്ഞോ? ഞാന്‍ ഒന്നു ഞെട്ടി.എന്തായാലും
വേണ്ടില്ല ഞാന്‍ അവളുടെ കണ്ണില്‍ നോക്കി പറഞ്ഞു "ഈ പാറുവിനെ എനിക്ക്
ഒരുപാടിഷ്ടാ "അവള് ഒന്നും പറഞ്ഞില്ല .പെട്ടന്ന് അവള് സൈലന്റ് ആയപ്പോള്‍
ഞാന്‍ പേടിച്ചു.അടുത്ത ദിവസം അവളെ ബസില്‍ കണ്ടില്ല,കോളജില്‍ വന്നിട്ടില്ല.
എന്തു പറ്റി അവള്‍ക്ക് ഞാന്‍ പറഞ്ഞത് തെറ്റായോ?,അന്ന് രാത്രി എനിക്ക്
ഉറങ്ങാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം ആ മരച്ചുവട്ടില്‍ ഇരുന്നു ഞാന്‍
പഠിക്കുവയിരുന്നു പെട്ടന്ന് ഒരു റോസ് എന്റെ നേരെ വന്നു,ഞാന്‍ മുഖം
ഉയര്‍ത്തി നോക്കി .എന്റെ പാറു, എന്നെ നോക്കി ,പറഞ്ഞു"എനികിഷ്ടമാ ഈ
കുട്ടനെ.ഇന്നലെ എന്നെ കാണാതെ പേടിച്ചോ? സുഗമില്ലയിരുന്നു അതാ വരഞ്ഞേ,"
എനിക്ക് IAS എക്സാം ജയിച്ച സന്തോഷമായിരുന്നു അപ്പോള്‍,ഞാന്‍ സന്തോഷം കൊണ്ട്
തുള്ളിചാടി ,ഞാന്‍ ചോദിച്ചു "എന്റെ പെറ്റ് നെയിം എങ്ങനെ അറിയാം ?" പാറു
പറഞ്ഞു "ഗായത്രി ചേച്ചി എല്ലാം പറഞ്ഞു ,എന്നെ ബസില്‍ കണ്ടത് മുതല്‍ എല്ലാം
താന്‍ ചേച്ചിയോട് പറഞ്ഞില്ലേ? എന്നെ എത്രയും ശ്രദ്ധിക്കുന്ന ഒരാള്‍
വേറെയില്ല."
ഞാന്‍ ചേച്ചിയുടെ അടുത്തേക്ക് ഓടി , ചേച്ചിക്ക് ഒരു
ഉമ്മ കൊടുത്തു, എന്നിട്ട് പറഞ്ഞു "ചേച്ചീ ,ചേച്ചിയാണ് എന്റെ ഭാഗ്യം". മതി
മോനെ സോപ്പ് ട്രീറ്റ് വേണം", "തരാം ചേച്ചി".പിന്നെ കോളജ് കാമ്പസ് അറിഞ്ഞ
ആദ്യ പ്രണയം ഞങ്ങളുടെയാണ്,നന്നായി പഠിക്കുന്ന വിദ്യാര്‍ഥി ആയതിനാല്‍
പ്രിന്‍സിപ്പല്‍ വരെ ഞങ്ങളുടെ പ്രണയം അംഗീകരിച്ചു .ദിവസങ്ങളും മാസങ്ങളും
കടന്നു പോയി,വേര് പിരിയാന്‍ പറ്റാത്ത അത്രയും ഞങ്ങള്‍ അടുത്ത്, ഫൈനെല്
എക്സാം കഴിഞ്ഞു,ഏറ്റവും നല്ല മാര്‍ക്കോടെ ഞാന്‍ ജയിച്ചു.ഒരു പ്രൈവറ്റ്
കമ്പനിയില്‍ അക്കൌണ്ടന്റ് ആയി ജോലി കിട്ടി,താമസിയാതെ ഗള്‍ഫില്‍ പോകാന്‍
ചാന്‍സും കിട്ടി.
സാമ്പത്തികമായി അല്പം കുറവായിരുന്നു എന്റെ
കുടുംബം.അച്ഛന് നിര്ബന്ടിച്ചപ്പോള് ഞാന്‍ സമ്മതിച്ചു.പാറുവിനോട് ഞാന്‍
ചോദിച്ചു."പാറു എനിക്കുവേണ്ടി താന്‍ കാത്തിരിക്കുമോ?"."ഇയാള്‍ക് വേണ്ടി
ആയിരം വര്‍ഷം ഞാന്‍ കാത്തിരിക്കും".ഞാന്‍ സന്തോഷത്തോടെ ഗള്‍ഫില്‍ പോയി .4
വര്‍ഷo കഴിഞ്ഞു. ചേച്ചിയുടെ കല്യാണത്തിനായി ഞാന്‍ നാട്ടില്‍ എത്തി.
വീടിലെത്തി ഞാന്‍ ചേച്ചിയോട് ചോദിച്ചു "പാറു എവിടെ ചേച്ചി?'',കുട്ടാ അത്
അത് .." ചേച്ചി കരയാന്‍ തുടങ്ങി .
" പറ ചേച്ചി എന്താ പറ്റിയത്
പാറുവിന് ?" "അവളുടെ കല്യാണം കഴിഞ്ഞു 2 വര്‍ഷം മുന്‍പ്" ഞാന്‍ തകര്‍ന്നു പോയി.
എങ്ങനെ കഴിഞ്ഞു അവള്‍ക് ,പ്രണയത്തെ വാഴ്ത്തിയവരെല്ലാം എവിടെപോയി ഇത്ര
ആത്മാര്‍ഥതയെ ഉള്ളോ ഈ കാലത്തെ പ്രണയത്തിന് ?.ചേച്ചിയുടെ കല്യാണം കഴിഞ്ഞു ,
ഞാന്‍ തനിച്ചായി .മനസ്സ് തണുക്കാനായി ഞാന്‍ ബീച്ചില്‍ എത്തി.അവിടെ ആ
കടല്‍തീരത്ത് ഇരുന്നു.അപ്പോള്‍ എന്റെ മുന്നില്‍ തിരയ്കു പിന്നാലെ ഓടുന്ന
രണ്ടു കുട്ടികളെ കണ്ടു,പെട്ടന്ന് എനിക്ക് പാറുവിനെ ഓര്‍മവന്നു ,ഞങ്ങള്‍
ഒരുമിച്ച് എത്ര വട്ടം ബീച്ചില്‍ വന്നിട്ടുണ്ട്.തിരകള്‍ക്കു പിന്നാലെ
ഓടിയിട്ടുണ്ട് എല്ലാം ഇന്നലെ കഴിഞ്ഞപോലെ .പെട്ടന്ന് എനിക്ക് മുന്നിലൂടെ ആ
കുട്ടികളുടെ അമ്മയും അച്ഛനും വന്നു ആ കുട്ടികളുടെ കൂടെ കളിയ്ക്കാന്‍
തുടങ്ങി.എത്ര സന്തോഷകരമായ കാഴ്ചയാണിത്.ഞാന്‍ ആ കുട്ടികളുടെ അമ്മയെ
സൂക്ഷിച്ചു നോക്കി.അത് എന്റെ പാറു അല്ലെ അതെ അവള് തന്നെ.എന്റെ കണ്ണില്‍
നിന്നും 2 തുള്ളി കണ്ണുനീര് ആ തീരത്ത് വീണു.എങ്കിലും ഞാന്‍
സന്തോഷിച്ചു.പാറുവിന് ഇതിലും കൂടുതല്‍ സന്തോഷം കിട്ടാനില്ല.നമ്മള്
സ്നേഹിച്ചിരുന്നവര്‍ സന്തോഷമായിരിക്കുന്നതല്ലേ യഥാര്‍ത്ഥത്തില്‍ നമ്മളും
ആഗ്രഹിക്കുന്നത് ....
ഈ കഥ ഞാന്‍ ഒരു മണിക്കൂര്‍ കൊണ്ട്
എഴുതിയതാണ് വായിച്ചിട്ട് എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ പറയാന്‍
മറക്കരുതേ..... ഒരു തലക്കെട്ടും നിങ്ങടെ അഭിപ്രായവും താഴെ കമന്റ് ചെയ്യൂ
....
സ്നേഹപൂര്‍വ്വം ..ദിലു..
Subscribe to:
Posts (Atom)



